ഈ വർഷത്തെ രണ്ടാംപാദത്തിലും ഖത്തറിന് ബജറ്റ് കമ്മി

80 കോടി റിയാലിന്റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്

Update: 2025-07-19 18:23 GMT

ദോഹ: ഈ വർഷത്തെ രണ്ടാംപാദത്തിലും ഖത്തറിന് ബജറ്റ് കമ്മി. 80 കോടി റിയാലിന്റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്. ആദ്യപാദത്തിലും ബജറ്റ് കമ്മി രേഖപ്പെടുത്തിയിരുന്നു. ഖത്തർ ധനമന്ത്രാലയമാണ് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വരവ്, ചെലവ് കണക്കുകൾ പുറത്തുവിട്ടത്.

59800 കോടി റിയാലാണ് ആകെ വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. ഇതിൽ 34 ബില്യൺ റിയാൽ ഓയിൽ, ഗ്യാസ് മേഖലയിൽ നിന്നും 25.8 റിയാൽ ഇതര വിഭാഗങ്ങളിൽ നിന്നുമാണ്. 60600 കോടി റിയാലാണ് കഴിഞ്ഞ മൂന്ന് മാസത്തെ ആകെ ചെലവ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെലവ് 5.7 ശതമാനം കൂടി. 18.33 ബില്യൺ റിയാൽ ശമ്പള ഇനത്തിലും 21.92 ബില്യൺ റിയാൽ പൊതു ചെലവുമാണ്. ഈ വർഷം ആദ്യ പാദത്തിലും ഖത്തറിൽ ബജറ്റ് കമ്മി രേഖപ്പെടുത്തിയിരുന്നു. 50 കോടി റിയാലിന്റെ കുറവാണ് ഉണ്ടായിരുന്നത്. മൂന്ന് വർഷത്തിന് ശേഷമായിരുന്നു ഖത്തറിൽ ബജറ്റ് കമ്മി രേഖപ്പെടുത്തുന്നത്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News