ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ആരോഗ്യമേഖല പൂര്‍ണ സജ്ജം: ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി

കായിക മേഖലയിലും ആരോഗ്യ രംഗത്തും ഖത്തർ ലോകകപ്പ് വലിയ സ്വാധീനമുണ്ടാക്കുമെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു.

Update: 2022-02-12 18:01 GMT
Editor : abs | By : Web Desk

ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ആരോഗ്യമേഖല പൂര്‍ണ സജ്ജമെന്ന് മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ലോകകപ്പിനെ വരവേൽക്കുന്നതിനായി ഖത്തർ ജനത അക്ഷമയോടെ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഫിഫ ക്ലബ് ലോകകപ്പുകൾ, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ഫിഫ അറബ് കപ്പ് തുടങ്ങിയ വലിയ ടൂർണമെൻറുകളിൽ ആരോഗ്യ വകുപ്പ് മികച്ച സേവനമാണ് കാഴ്ചവെച്ചത്. ഖത്തർ ഹെൽത്ത് 202 പബ്ലിക് ഹെൽത്ത് കോൺഫെറൻസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നുഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി.

പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും സംയുക്തമായി സംഘടിപ്പിച്ച വെർച്വൽ കോൺഫെറൻസ് ഇന്നാണ് സമാപിച്ചത്. നാല് ദിവസം നീണ്ടുനിൽക്കുന്ന കോൺഫെറൻസിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിദഗ്ധരും പ്രഫഷണലുകളുമായി 4000ലധികം പേർ പങ്കെടുത്തു.

Advertising
Advertising

കോവിഡ് മഹാമാരിക്ക് ആരംഭിച്ചതിന് ശേഷം ആഗോള തലത്തിൽ ആരാധകരെ സ്വീകരിക്കുന്ന ആദ്യ രാജ്യം ഖത്തർ ആയിരിക്കാമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി വ്യക്തമാക്കി. ലോകകപ്പ് പോലെയൊരു വൻ കായിക ടൂർണമെൻറ് വിജയിപ്പിക്കാമെന്ന ആത്മവിശ്വാസത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ വിജയകരമായി സമാപിച്ച ഫിഫ അറബ് കപ്പെന്നും തവാദി കൂട്ടിച്ചേർത്തു. കായിക മേഖലയിലും ആരോഗ്യ രംഗത്തും ഖത്തർ ലോകകപ്പ് വലിയ സ്വാധീനമുണ്ടാക്കുമെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News