കാലാവസ്ഥാ മാറ്റം; രോഗങ്ങള്‍ക്കതിരെ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്ത് ഖത്തർ

Update: 2025-04-11 17:51 GMT
Editor : Thameem CP | By : Web Desk

ദോഹ: കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന രോഗങ്ങൾക്കതിരെ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്ത് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പനി, ജലദോഷം, കഫക്കെട്ട് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇടയാക്കുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ വാക്‌സിനെടുക്കാനാണ് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്. കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ തുടങ്ങി പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരെല്ലാം വാക്‌സിൻ സ്വീകരിക്കണം. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ആർഎസ്വിയുടെ ലക്ഷണങ്ങൾ. അസുഖം വേഗത്തിൽ പടരും. ശ്രദ്ധിച്ചില്ലെങ്കിൽ ന്യൂമോണിയ ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കും. വൈറസിനെതിരെ പ്രതിരോധ സ്വീകരിക്കാനുള്ള കുത്തിവെപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും അടുത്തുള്ള പി.എച്ച്.സി.സികൾ സന്ദർശിക്കുകയോ, 107എന്ന നമ്പറിൽ വിളിച്ച് ഷെഡ്യൂൾ ചെയ്യുകയോ ചെയ്യാം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News