അറ്റകുറ്റപ്പണികൾക്കു വേണ്ടി ഖത്തറിലെ ഫഹദ് ബിൻ ജാസിം അൽ ഥാനി ഇൻറർസെക്ഷനിൽ റോഡ് അടച്ചു
നവംബർ ആറ് വൈകുന്നേരം നാല് മുതൽ ഒമ്പത് രാവിലെ അഞ്ച് വരെയാണ് അടച്ചിടൽ
Update: 2025-11-03 12:32 GMT
ദോഹ: ഫഹദ് ബിൻ ജാസിം അൽ ഥാനി ഇൻറർസെക്ഷനിൽ റോഡ് അടച്ചതായി ഖത്തർ പൊതുമരാമത്ത് മന്ത്രാലയം അഷ്‌ഗാൽ. നവംബർ ആറ് വൈകുന്നേരം നാല് മണി മുതൽ നവംബർ ഒമ്പത് രാവിലെ അഞ്ച് മണി വരെയാണ് അടച്ചിടുന്നത്. ട്രീറ്റഡ് സീവേജ് എഫ്ലുവന്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ യാത്രക്കാർ ഭൂപടത്തിൽ സൂചിപ്പിച്ചതുപോലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഡൈവേർഷൻ വഴികളുടെ സാധ്യതകളെല്ലാം ഉപയോഗിക്കണമെന്നും അഷ്‌ഗാൽ അഭ്യർഥിച്ചു.