വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു

സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ 3.78 ലക്ഷം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തിയത്

Update: 2024-09-01 17:00 GMT

ദോഹ: വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു. 3.78 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സ്‌കൂളിലെത്തിയത്. ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനോത്സവമായിരുന്നു ഇന്ന്, എന്നാൽ ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വേനലവധിക്ക് മുമ്പ് തന്നെ ഒന്നാംപാദം പൂർത്തിയായിട്ടുണ്ട്.

സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ 3.78 ലക്ഷം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തിയത്. ഇന്ത്യൻ സ്‌കൂളുകളടക്കം സ്വകാര്യ മേഖലകളിൽ 2.41 ലക്ഷം വിദ്യാർഥികളാണുള്ളത്. വിദ്യാർഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾ ക്രമീകരണങ്ങൾ നടത്തിയിരുന്നു. ട്രാഫിക് വിഭാഗത്തിന് കീഴിൽ ഇന്റഗ്രേറ്റഡ് ട്രാഫിക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. 2300 ലേറെ വാഹനങ്ങളും വിദ്യാർഥികളുടെ യാത്രക്ക് സജ്ജമാണ്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News