ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പൊടിക്കാറ്റ് നാളെ വരെ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്

Update: 2026-01-25 16:10 GMT

ദോഹ: ഖത്തറിലുടനീളം ശക്തമായ പൊടിക്കാറ്റ്. ദൂരക്കാഴ്ച തീരെ കുറയുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊടിക്കാറ്റ് നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ദോഹയിൽ ഇന്ന് വൈകിട്ടോടെയാണ് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. പൊടിപലടങ്ങൾ കാരണം പലയിടത്തും ഒരു കിലോമീറ്ററിൽ താഴെയായിരുന്നു ദൂരക്കാഴ്ച.

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് രാവിലെ തന്നെ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. വാഹനങ്ങൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഡ്രൈവർമാർ ഇക്കാര്യത്തിൽ അതിജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. റോഡിലെ കാഴ്ചകൾ മറയുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും യാത്രക്കാരും ജാഗ്രത പാലിക്കണം. തൊഴിലുടമകൾ ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അതിനിടെ, രാത്രികാലങ്ങളിൽ തണുപ്പും ശീതക്കാറ്റും തുടരുകയാണ്. പകലിൽ തണുപ്പിന് നേരിയ കുറവുണ്ട്. ഷഹാനിയയിലാണ് ഇന്ന് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. 13° C ആണ് ഷഹാനിയയിൽ രേഖപ്പെടുത്തിയത്. മിസൈഈദ്, ഖത്തർ യൂണിവേഴ്സിറ്റി, ദോഹ എയർപോർട്ട് എന്നിവിടങ്ങളിലായിരുന്നു കൂടുതൽ. 25 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News