സുനില്‍ ഛേത്രിയെ പ്രശംസിച്ച് ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ സിഇഒ ജാസിം അല്‍ജാസിം

ഇന്ത്യന്‍ ട‌ീം ടൂര്‍ണമെന്റിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്

Update: 2024-01-08 18:51 GMT

ദോഹ: ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പ്രശംസിച്ച് ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ സിഇഒ ജാസിം അല്‍ജാസിം.ടൂര്‍ണമെന്റിലെ മികച്ച താരങ്ങളിലൊരാളാണ് ഛേത്രിയെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ ലഭിച്ച അവസരം സ്വപ്നതുല്യമാണെന്ന് ഇന്ത്യന്‍ താരം ലാലിന്‍സുവാല ചാങ്തെ പറഞ്ഞു.

39 കാരനായ ഇന്ത്യന്‍ കാപ്റ്റന്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോള്‍വേട്ടക്കാരില്‍ മുന്‍നിരയിലുള്ള താരമാണ്. സുനില്‍ ഛേത്രി ടൂര്‍ണമെന്റിന്റെ തന്നെ മുഖങ്ങളിലൊന്നാണ്. ഛേത്രിയുടെ സാന്നിധ്യം ഇന്ത്യയുടെ കളി കാണാന്‍ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുമെന്നും ഏഷ്യന്‍ കപ്പ് സിഇഒ ജാസിംഅല്‍ ജാസിം പറഞ്ഞു.

അതേ സമയം ദോഹയില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ട‌ീം ടൂര്‍ണമെന്റിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഏഷ്യന്‍ കപ്പിനുള്ള ടീമില്‍ ഇടംപിടിക്കാനായത് സ്വപ്നതുല്യമായ നേട്ടമാണെന്ന് മുന്നേറ്റ നിരക്കാരന്‍ ലാലിന്‍സ്വാല ചാങ്തേ പറഞ്ഞു.ഖത്തറില്‍ ടീം കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നും ചാങ്തേ പറഞ്ഞു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News