ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയില്‍ മധുരമൂറുന്ന ഈത്തപ്പഴങ്ങളുമെത്തുന്നു
എട്ടു ദിവസം ഈത്തപ്പഴ മേള തുടരും
ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയില്‍ മധുരമൂറുന്ന ഈത്തപ്പഴങ്ങളുമെത്തുന്നു. ഖത്തറില്‍ പ്രാദേശികമായി വിളയിച്ച ഈത്തപ്പഴങ്ങളുമായി മുപ്പതോളം ഫാമുകള്‍ ഈത്തപ്പഴമേളയില്‍ പങ്കെടുക്കും.
ദോഹ എക്സ്പോയുടെ ഇന്റര്‍ നാഷണല്‍ സോണിലാണ് ഈത്തപ്പഴമേള നടക്കുന്നത്. എട്ടു ദിവസം ഈത്തപ്പഴ മേള തുടരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ദോഹ എക്സ്പോ സംഘാടക സമിതിയും മുനിസിപ്പാലിറ്റി കാർഷിക വിഭാഗവും ചേർന്നാണ് എക്സ്പോയിലെ ഈത്തപ്പഴ മേള സംഘടിപ്പിക്കുന്നത്.
ദിനേനെ നിരവധിപേരാണ് എക്സ്പോ സന്ദര്‍ശിക്കുന്നത്. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്തിയ ഇനം പ്രാദേശിക ഈത്തപ്പഴങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
29 പ്രാദേശിക ഫാമുകളും, ഈത്തപ്പഴ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് ഖത്തരി കമ്പനികളും പ്രദർശനത്തിന്റെ ഭാഗമാകും . വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് മേള. പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈത്തപ്പഴമേള നടത്തുന്നത്.