ഖത്തറിൽ നികുതി റിട്ടേൺ സമയപരിധി നാളെ അവസാനിക്കും

സമയപരിധി കഴിഞ്ഞാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ

Update: 2025-08-30 16:30 GMT

ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ധരീബ ടാക്‌സ് പോർട്ടൽ വഴിയാണ് ടാക്‌സ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. സമയപരിധി കഴിഞ്ഞാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

നേരത്തെ ഏപ്രിൽ മുപ്പതിനകം നികുതി റിട്ടേണുകൾ ഫയൽ ചെയ്യണമെന്നായിരുന്നു ജനറൽ ടാക്‌സ് അതോറിറ്റി നിർദേശിച്ചിരുന്നത്. ഇത് പിന്നീട് നാലു മാസം നീട്ടി ആഗസ്ത് 31 ആക്കുകയായിരുന്നു. സാമ്പത്തിക പിഴകളിലെ നൂറു ശതമാനം ഇളവും ഇതോടൊപ്പം അവസാനിക്കും. ഖത്തറിനകത്ത് കമേഴ്‌സ്യൽ രജിസ്റ്ററോ വ്യാപാര ലൈസൻസോ ഉള്ള സ്ഥാപനങ്ങളാണ് നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.

Advertising
Advertising

സമയപരിധിക്ക് അകം റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് ടാക്‌സ് അതോറിറ്റി നൂറു ശതമാനം സാമ്പത്തിക പിഴയിളവ് പ്രഖ്യാപിച്ചിരുന്നത്. ധരീബ പോർട്ടൽ വഴി ഇതിനായി പ്രത്യേക ഇളവ് അപേക്ഷ സമർപ്പിക്കണം. ആവശ്യമായ രേഖകളും നൽകേണ്ടതുണ്ട്. അധിക സാമ്പത്തിക ഭാരങ്ങളില്ലാതെ ടാക്‌സ് സ്റ്റാറ്റസ് തീർക്കാനുള്ള അവസരമാണ് ഇതെന്ന് ടാക്‌സ് അതോറിറ്റി ഓർമിപ്പിച്ചിരുന്നു.

നേരത്തെ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം നാലായിരം നികുതി ദായകരാണ് ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നത്. 90 കോടി ഖത്തർ റിയാലിന് മുകളിൽ ഇളവു നൽകുകയും ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News