ദോഹ ഫോറം സമാപിച്ചു; ഗസ്സ വിഷയത്തില്‍ അടക്കം സംവാദങ്ങള്‍

ഗസ്സയിലെ മനുഷ്യക്കുരുതിയും പശ്ചിമേഷ്യയിലെ ശാശ്വത സമാധാനവും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സാഹചര്യങ്ങളുമൊക്കെ ചര്‍ച്ചയായി.

Update: 2023-12-11 17:05 GMT

ദോഹ: 21ാമത് ദോഹ ഫോറം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗസ്സ വിഷയത്തില്‍ അടക്കം സംവാദങ്ങള്‍ നടന്നു.

നിലവില്‍ ലോകസമൂഹം അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളെയും പ്രതിപാദിച്ചാണ് 21ാമത് ദോഹ ഫോറം കടന്നുപോകുന്നത്. ഗസ്സയിലെ മനുഷ്യക്കുരുതിയും പശ്ചിമേഷ്യയിലെ ശാശ്വത സമാധാനവും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സാഹചര്യങ്ങളുമൊക്കെ ചര്‍ച്ചയായി.

കലുഷിതമായ സാഹചര്യങ്ങളില്‍ നയതന്ത്ര ഇടപെടലുകളുടെ പ്രാധാന്യവും പ്രധാന ചര്‍ച്ചായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും രാഷ്ട്ര നേതാക്കളും ചര്‍ച്ചകളില്‍ പങ്കാളികളായി.

സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളിലും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സെക്യൂരിറ്റി തുടങ്ങി സാങ്കേതിക മേഖലയിലേക്കും കടന്നു ചെന്ന ദോഹ ഫോറം കൂട്ടായ്മയുട‌െ ഭാവി പടുത്തുയര്‍ത്താം എന്ന പ്രമേയത്തിന് അടിവരയിട്ടാണ് സമാപിച്ചത് 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News