ഫോക്കസ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന്‍ സമാപിച്ചു

Update: 2022-05-25 01:10 GMT
Advertising

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യണ്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന്‍ സമാപിച്ചു. വിദ്യാഭ്യാസ വിചക്ഷണനും യുവ വാഗ്മിയുമായ റാഷിദ് ഗസ്സാലി മുഖ്യാതിഥിയായിരുന്നു.

ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനാവുന്നവര്‍ക്കേ സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ഫോക്കസ് ഖത്തര്‍ ഇന്റര്‍നാഷണല്‍ സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News