ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം കൂടി; ഈ വര്‍ഷം ആദ്യപകുതിയിൽ 35 ശതമാനം വര്‍ധന

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

Update: 2023-07-31 18:31 GMT

ഈ വര്‍ഷം ആദ്യപകുതിയില്‍ ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലോകകപ്പ് ഫുട്ബോളിന് ശേഷവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഈ വര്‍ഷം ആദ്യ ആറ് മാസം രണ്ട് കോടി ഏഴ് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 35.5 ശതമാനം വര്‍ധന. വിമാന സര്‍വീസകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ദോഹയില്‍ പറന്നിറങ്ങിയതും പറന്നുയര്‍ന്നതുമായി116296 സര്‍വീസുകളാണ് നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 196 കേന്ദ്രങ്ങളിലേക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുണ്ട്.

Advertising
Advertising
Full View

വിമാനത്താവള നവീകരണത്തിന്റെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി പ്രതിവര്‍ഷം 70 ദശലക്ഷത്തിന് മുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം .

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News