ഏവരുടേയും ശ്രദ്ധയാകർശിച്ച് ലോകകപ്പ് വേദികളിൽ സജീവമായി ഫലസ്തീൻ ജനത

Update: 2022-12-13 06:00 GMT
Advertising

ഖത്തറിലെ ലോകകപ്പ് വേദികളിൽ സജീവമാണ് ഫലസ്തീൻ ജനത. ഫ്രീ ഫലസ്തീൻ എന്ന ലക്ഷ്യത്തിനായി ലോകജനതയുടെ ശ്രദ്ധയാകർഷിക്കുകയാണ് ഫലസ്തീനികളുടെ ലക്ഷ്യം. ഫലസ്തീൻ ജനതയ്ക്ക് ഈ ലോകകപ്പ് കേവലം കളിയാസ്വാദനം മാത്രമല്ല. ഊണിലും ഉറക്കത്തിലുമെല്ലാം പോരാട്ടവീര്യമുള്ള ജനതയുടെ കളിയാരവങ്ങളിലും ആ കാഴ്ച കാണാം.




 


സ്വന്തം പതാകയേന്തിയാണ് അവർ ലോകകപ്പ് വേദികളിലും ആഘോഷ കേന്ദ്രങ്ങളിലുമെത്തുന്നത്. ഫ്രീ ഫലസ്തീൻ എന്നതാണവരുടെ മുദ്രാവാക്യം. എന്തുകൊണ്ട് ലോകകപ്പ് വേദി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. ലോകം മുഴുവൻ ഇവിടെ സംഗമിക്കുന്നു. ഫുട്‌ബോൾ മാനവികതയുടെ കളിയാണ്. ഈ മനുഷ്യരോടല്ലാതെ മറ്റാരോട് ഞങ്ങൾ ഞങ്ങളുടെ വേദനകൾ പങ്കുവയ്ക്കുമെന്നാണവർ ചോദിക്കുന്നത്.

ഫലസ്തീനിൽ വേരുകളുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ കൂട്ടായ്മകളുടെ ഭാഗമാണ്. മൊറോക്കൻ ടീം അവരുടെ വിജയാഘോഷങ്ങളിൽ ഫലസ്തീൻ പതാക കൂടി പുതച്ചതോടെ ഇവരുടെ ശ്രമങ്ങൾ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News