സഞ്ചാരികളെ ആകർഷിച്ച് കസാഖിസ്ഥാൻ; 'മീഡിയവൺ ഡ്രീം ജേർണി' ബുക്കിങ് പുരോഗമിക്കുന്നു

സെപ്തംബര്‍ പതിനാലിനാണ് മീഡിയ വണ്‍ ഡ്രീം ജേര്‍ണി കസാഖിസ്താനിലേക്ക് പുറപ്പെടുന്നത്.

Update: 2023-08-19 19:10 GMT

ദോഹ: ആഗോള തലത്തില്‍ സഞ്ചാരികളുടെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്‌ കസാഖിസ്താന്‍. അടുത്ത മാസത്തോടെ മധ്യേഷ്യയിലെ ടൂറിസം സീസണിന് തുടക്കമാകും. സെപ്തംബര്‍ പതിനാലിനാണ് മീഡിയവണ്‍ ഡ്രീം ജേര്‍ണി കസാഖിസ്താനിലേക്ക് പുറപ്പെടുന്നത്. 

പശ്ചിമേഷ്യയില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കസാഖിസ്താനും കിര്‍ഗിസ്താനുമെല്ലാം അടങ്ങുന്ന മധ്യേഷ്യ. ഈ വര്‍ഷം മെയ് മാസത്തില്‍ ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പ്രദര്‍ശനത്തില്‍ ട്രന്‍ഡിങ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കസാകിസ്താനെയാണ്. പ്രകൃതി ഭംഗിയും കാലാവസ്ഥയുമാണ് മധ്യേഷ്യയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

Advertising
Advertising

കസാഖിസ്താനിലും കിര്‍ഗിസ്താനിലുമൊക്കെ ചൂട് കുറഞ്ഞ് ശൈത്യകാലത്തേക്ക് കടക്കുന്ന മാസമാണ് സെപ്തംബര്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ കസാഖിസ്താന്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കസാഖിസ്താന്‍ ടൂറിസവുമായി സഹകരിച്ചാണ് ദോഹയില്‍ നിന്നും മീഡിയ വണ്‍ ഡ്രീം ജേര്‍ണി സംഘടിപ്പിക്കുന്നത്.

കിര്‍ഗിസ്താനും അടങ്ങുന്ന പാക്കേജില്‍ ഏഴ് ദിവസത്തെ യാത്രയാണുള്ളത്. ഡ്രീ ജേര്‍ണിയിലേക്കുള്ള ബുക്കിങ് പുരോഗമിക്കുകയാണ്. മീഡിയവണുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഡ്രീം ജേര്‍ണിയുടെ ഭാഗമാകാം. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News