ലോകകപ്പ് യാത്രാ പദ്ധതിയുടെ ഭാഗമായി ഖത്തറിൽ ഗതാഗത പരിഷ്‌കാരം

എ-റിങ് റോഡിലെ ഒരു ലൈനില്‍ ഇനി ബസ്, ടാക്സി വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം

Update: 2022-07-03 18:29 GMT

ഖത്തര്‍: ലോകകപ്പ് യാത്രാ പദ്ധതിയുടെ ഭാഗമായി ഖത്തറില്‍ ഗതാഗത പരിഷ്കാരം. എ- റിങ് റോഡിലെ ഒരു ലൈനില്‍ ഇനി ബസ്, ടാക്സി വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 

ദോഹ നഗരത്തിലെ എ-റിങ് റോഡിൽ ഇരു ദിശകളിലും ഒരു പാത പൊതുഗതാഗതത്തിന് മാത്രമായി മാറ്റിവെക്കാനാണ് തീരുമാനം. ബസ്, ടാക്സി, ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഔദ്യോഗിക വാഹനങ്ങൾ, എമര്‍ജന്‍സി വാഹനങ്ങള്‍ എന്നിവക്ക് മാത്രമായിരിക്കും ഇതിലൂടെ സഞ്ചരിക്കാന്‍ അനുമതി. ഫിഫ ലോകകപ്പിനെത്തുന്ന ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് സുഗമമായതും പരിസ്ഥിതി സൗഹൃദവുമായ യാത്രാ അനുഭവം നൽകാൻ ഈ ബസ് ലൈൻ സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തിയാല്‍ നടപടി നേരിടേണ്ടി വരും.

Advertising
Advertising

ലോകകപ്പിന്‍റെ ഗതാഗത പദ്ധതികളുടെ ഭാഗമായാണ് എ–റിങ് റോഡിൽ ഒരു പാത, പൊതു ഗതാഗതത്തിന് മാത്രമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഭാവിയിൽ ഇത് സ്ഥിരം ബസ് ലൈനായി ഉപയോഗിക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടത്തും.

Full View

Summary- Transportation options for moving around during the upcoming FIFA World Cup

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News