ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഖത്തറിലെത്തി

Update: 2022-06-05 00:51 GMT
Advertising

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും സംഘവും ഖത്തറിലെത്തി. വിമാനത്താവളത്തില്‍ ഖത്തര്‍ വിദശേകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയുമായി ഉപരാഷ്ട്രപതി കൂടികാഴ്ച നടത്തും. ഖത്തറുമായുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനൊപ്പം പ്രതിനിധി തല ചര്‍ച്ചകളും നടക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, എംപിമാരായ സുശീല്‍ കുമാര്‍ മോഡി, വിജയ് പാല്‍ സിങ് തമര്‍, പി. രവീന്ദ്രനാഥ് എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News