കുറഞ്ഞ നിരക്കില്‍ പരിശോധനയും ചികിത്സയും; കാര്‍ഡിയോ കെയര്‍ കാമ്പയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍

ഹൃദ്രോഗ ചികിത്സയ്ക്കും പരിശോധനകള്‍ക്കും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന പാക്കേജുകള്‍ അവതരിപ്പിക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് വ്യക്തമാക്കി

Update: 2023-10-02 18:40 GMT
Editor : abs | By : Web Desk

ദോഹ: ലോകഹൃദയ ദിനത്തോട് അനുബന്ധിച്ച് കാര്‍ഡിയോ കെയര്‍ കാമ്പയിനുമായി ഖത്തറിലെ റിയാദ മെഡിക്കല്‍ സെന്റര്‍. കുറഞ്ഞ ചെലവില്‍ ഹൃദ്രോഗ പരിശോധനയ്ക്കൊപ്പം സാമൂഹിക ബോധവത്കരണവും കാമ്പയിനിന്റെ ഭാഗമായി നടക്കും. 

ഹൃദ്രോഗ ചികിത്സയ്ക്കും പരിശോധനകള്‍ക്കും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന പാക്കേജുകള്‍ അവതരിപ്പിക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് വ്യക്തമാക്കി. രോഗനിര്‍ണയ പരിശോധനകള്‍ക്കൊപ്പം വിദഗ്ധ ഡോക്ടറുടെ സേവനം കൂടി പാക്കേജ് ഉറപ്പാക്കുന്നുണ്ടെന്ന് റിയാദ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ബിഷ്ണു കിരണ്‍ രാജേന്ദ്രന്‍ പറഞ്ഞു

Advertising
Advertising

ജെസിഐ അക്രഡിറ്റേഷനുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ സാധാരണക്കാര്‍ക്ക് താങ്ങുന്ന നിരക്കില്‍ ‌മികച്ച ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത കൂടി മുന്‍ നിര്‍ത്തി ഹൃദ്രോഗത്തെ കുറിച്ചുള്ള ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിക്കും. ഖത്തറിലെ വിവിധ സംഘടനകളുമായി ചേര്‍ന്നാണ് ഈ കാമ്പയിന്‍ ഒരുക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ കലാം എന്നിവർ അറിയിച്ചു. 

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News