സാമ്പത്തികമായി പിന്നോക്കമുള്ള സൗദികൾക്ക് പെരുന്നാൾ ബോണസായി 1000 റിയാൽ
സൗദി ഭരണകൂടത്തിന്റേതാണ് സാമൂഹിക സുരക്ഷാ പദ്ധതി
Update: 2025-03-19 09:04 GMT
റിയാദ്: സാമ്പത്തികമായി പിന്നോക്കമുള്ള സൗദികൾക്ക് പെരുന്നാൾ ബോണസായി 1000 റിയാൽ വീതം വിതരണം ചെയ്തു. കുടുംബാംഗങ്ങൾക്ക് 500 റിയാൽ വീതവും ലഭിക്കുന്നുണ്ട്. സൗദി ഭരണകൂടത്തിന്റേതാണ് സാമൂഹിക സുരക്ഷാ പദ്ധതി. നേരത്തെ തന്നെ പിന്നോക്കക്കാരായ ജനങ്ങൾക്ക് സകാത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സാമൂഹിക സുരക്ഷാ പദ്ധതിയുണ്ട്. ഇതുവഴി ചികിത്സാ സഹായം, ഭക്ഷണ വിതരണം, സ്‌കൂൾ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കി വരുന്നുണ്ട്. ഇതിന് പുറമെയാണേ പെരുന്നാൾ ബോണസ് നൽകുന്നത്.