മക്കയിലും മദീനയിലും തീർഥാടകർക്ക് താത്കാലിക കെട്ടിടങ്ങൾ നൽകുന്നതിന് വിലക്ക്

താമസ സൗകര്യങ്ങളുടെ ഗുണനിലവാരം കുറയാതിരിക്കാനാണ് മന്ത്രാലയത്തിന്റെ നടപടി

Update: 2026-02-06 16:09 GMT
Editor : Mufeeda | By : Web Desk

ജിദ്ദ: ഹജ്ജിന് മുന്നോടിയായി മക്കയിലേയും മദീനയിലേയും കെട്ടിടങ്ങൾ സന്ദർശകർക്ക് താമസിക്കാൻ നൽകുന്നത് ടൂറിസം മന്ത്രാലയം വിലക്കി. ഹാജിമാർക്ക് ഉപയോഗിക്കാനുള്ള കെട്ടിടങ്ങളിൽ ടൂറിസം ലൈസൻസ് നൽകുന്നതും മന്ത്രാലയം നിർത്തിവെച്ചു. ഹജ്ജ് കാലത്ത് താൽക്കാലിക താമസത്തിന് അനുമതി നൽകുന്ന ലൈസൻസാണ് നിർത്തിവെച്ചത്. ഹജ്ജ് സമയത്ത് തീർത്ഥാടകരുടെ വലിയ അളവിലുള്ള ആവശ്യം പരിഗണിച്ചാണ് ഇത്തരത്തിൽ അനുമതി നൽകിയിരുന്നത്.

കെട്ടിടങ്ങൾ, അപ്പാർട്ട്മെന്റുകൾ, സാധാരണ താമസ വീടുകൾ എന്നിവക്കാണ് ലൈസൻസ് നൽകുക. നിലവിലുള്ള താമസ കേന്ദ്രങ്ങളിൽ സ്പേസ് അധികരിക്കുന്ന നടപടിക്കും വിലക്കുണ്ട്. ഹോട്ടലുകളുടെ പരിമിതി പരിഹരിക്കാനാണ് കെട്ടിടങ്ങൾക്ക് താൽക്കാലിക ലൈസൻസ് ടൂറിസം മന്ത്രാലയം അനുവദിക്കുക. ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷയും താമസ സൗകര്യങ്ങളുടെ ഗുണനിലവാരം കുറയാതിരിക്കാനാണ് മന്ത്രാലയത്തിന്റെ നടപടി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News