ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ; സൗദിക്ക് പിന്നാലെ ഈജിപ്തിലും ബി.ലബന്റെ 110 സ്ഥാപനങ്ങൾ അടപ്പിച്ചു

ജിസിസി രാജ്യങ്ങളിലും ഈജ്പ്തിലും വൻ പ്രചാരം നേടിയ ഡെസേർട്ട് ബ്രാന്റാണ് ബി.ലബൻ

Update: 2025-04-20 05:31 GMT
Editor : Thameem CP | By : Web Desk

ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഡെസ്സേർട്ട് ബ്രാന്റായ ബി.ലബന്റെ 110 സ്ഥാപനങ്ങൾ അടപ്പിച്ച് ഈജിപ്ത്. സൗദിയിലും കഴിഞ്ഞ മാസം താൽക്കാലികമായി ബ്രാഞ്ചുകൾ അടപ്പിച്ചിരുന്നു. ഭക്ഷ്യവിഷബാധയായിരുന്നു കാരണം. 2021ൽ ഈജിപ്ത് ആസ്ഥാനമായി പിറവി കൊണ്ട കമ്പനിക്ക് നാൽപതിനായിരത്തോളം ജീവനക്കാരുണ്ട്. ഈജിപ്തിൽ മാത്രം 25,000 ജീവനക്കാർ കമ്പനിക്കുണ്ട്. 47 സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലെല്ലാം സമാനമായ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ടെന്ന് ഈജിപ്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.

Advertising
Advertising

ജിസിസി രാജ്യങ്ങളിലും ഈജ്പ്തിലും വൻ പ്രചാരം നേടിയ ഡെസേർട്ട് ബ്രാന്റായിരുന്നു ബി ലബൻ. ബി ലബന് പുറമെ കുനാഫ, കറാം എൽ ഷാം, ബസ്ബൂസ, വഹ്‌മി, ആം ഷാൽതത് എന്നീ ബ്രാന്റുകളുടെ സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. അറബ് ലോകത്ത് അറിയപ്പെടുന്നതാണ് ഈ ബ്രാന്റുകളെല്ലാം.

പ്രവർത്തനം താൽക്കാലികമായി നിർത്തുന്നതായും കമ്പനിക്ക് പിടിച്ചു നിൽക്കാനാകാത്ത വിധമാണ് നടപടിയെന്നും മേധാവികൾ പറഞ്ഞു. വലിയ ശൃംഖലയായതു കൊണ്ട് പിഴവ് സംഭവിച്ചിരിക്കാം, അത് തിരുത്തി മുന്നോട്ട് പോകും. അതിന് പകരം മുഴുവൻ സ്ഥാപനങ്ങളും അടപ്പിച്ചതിനെതിരെ പ്രസിഡണ്ടിനും മന്ത്രിസഭക്കും കമ്പനി തുറന്ന കത്തെഴുതിയിരുന്നു. രാജ്യത്ത് പിറന്ന കമ്പനിയെ ഇല്ലാതാക്കുന്ന നടപടിയുണ്ടാകരുതെന്നാണ് കത്തിന്റെ ചുരുക്കം. ഇതിന് പിന്നാലെ ഈജിപ്ത് പ്രസിഡണ്ട് ഗ്രൂപ്പുമായി ചർച്ചക്ക് സമ്മതിച്ചിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News