റമദാനിലെ ആദ്യ അഞ്ച് ദിവസം; മക്കയിൽ നിന്ന് നീക്കം ചെയ്തത് 43,000 ടൺ മാലിന്യം

മക്കയുടെ സെൻട്രൽ ഏരിയ കേന്ദ്രീകരിച്ചാണ് ശുചീകരണം നടന്നത്

Update: 2026-02-25 11:38 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: മക്കയിൽ റമദാൻ മാസത്തിലെ ആദ്യ അ‍ഞ്ച് ദിവസങ്ങളിൽ മാത്രം 43,000 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തു. മക്കയിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി മക്ക മുനിസിപ്പാലിറ്റി നടപ്പാക്കിയ തീവ്ര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് നടപടി. വലിയ തിരക്കുണ്ടാകുന്ന മക്കയുടെ മധ്യഭാഗത്തുള്ള 'സെൻട്രൽ ഏരിയ' കേന്ദ്രീകരിച്ചാണ് പ്രധാനമായും ശുചീകരണവും അണുനശീകരണവും നടന്നത്.

19,700 ടൺ നഗര മാലിന്യം, 23,900 ടൺ നിർമാണാവശിഷ്ടങ്ങൾ എന്നിവയാണ് നീക്കം ചെയ്തത്. നഗരത്തിലെ ശുചിത്വം ഉറപ്പാക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ നടപ്പിലാക്കിയത്. 440 പൊതു നടപ്പാതകൾ കഴുകി വൃത്തിയാക്കി. 752 വേസ്റ്റ് ബോക്സുകൾ പുനഃസ്ഥാപിക്കുകയും 2,900 വേസ്റ്റ് ബോക്സുകൾ വൃത്തിയാക്കുകയും ചെയ്തു. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News