ഉംറ കർമത്തിനെത്തിയ മലയാളി പെൺകുട്ടി ജിദ്ദയിൽ നിര്യാതയായി
ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയാതായിരുന്നു
Update: 2023-10-30 12:43 GMT
ജിദ്ദ: ഉംറ കർമത്തിനെത്തിയ മലയാളി പെൺകുട്ടി ജിദ്ദയിൽ നിര്യാതയായി. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീക്കിന്റെ മകൾ നജാ ഫാത്തിമ(17)യാണ് മരിച്ചത്. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഒരു മാസം മുമ്പാണ് ഇവർ ഉംറക്കെത്തിയത്. ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുമയ്യാ ബീവിയാണ് മാതാവ്. മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ എന്നിവർ സഹോദരങ്ങളാണ്. ജിദ്ദ കെഎംസിസി വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.