ജിദ്ദയിലെ അൽ റുവൈസ് മേഖലയിൽ ഇന്ന് മുതൽ പെയ്ഡ് പാർക്കിങ്

Update: 2025-12-29 13:15 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: ജിദ്ദയിലെ പാർക്കിങ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അൽ റുവൈസ് മേഖലയിൽ ഇന്ന് മുതൽ പെയ്ഡ് പാർക്കിങ് സംവിധാനം നടപ്പിലാക്കുന്നു. ജിദ്ദ നഗരസഭയുടെ കീഴിലുള്ള ജിദ്ദ അർബൻ ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് പുതിയ മാറ്റം അറിയിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും അനധികൃത പാർക്കിങ് തടയാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചിത ഫീസടച്ച് പാർക്ക് ചെയ്യാത്ത വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുകയോ വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോവുകയോ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് മൗഖിഫ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പാർക്കിങ് മീറ്ററുകൾ വഴിയോ ടിക്കറ്റുകൾ എടുക്കാവുന്നതാണ്. കൃത്യമായി പാർക്കിങ് ടിക്കറ്റുകൾ എടുത്ത് വാഹനത്തിന്റെ ഡാഷ്ബോർഡിൽ പ്രദർശിപ്പിക്കണമെന്നും നഗരസഭ അഭ്യർഥിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News