Writer - razinabdulazeez
razinab@321
ജിദ്ദ: റമദാൻ മാസത്തിൽ മദീനയിലെ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ സന്ദർശനം നടത്തുന്നതിനായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സമയക്രമം നിശ്ചയിച്ച് ഇരുഹറം കാര്യാലയം. സന്ദർശകർക്ക് സുരക്ഷിതമായി ആരാധനകൾ നിർവഹിക്കാനാണ് അതോറിറ്റി സമയക്രമം പുറത്തിറക്കിയത്.
രണ്ട് ഘട്ടങ്ങളിലായാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ പുരുഷൻമാർക്ക് രാവിലെ 11:20 മുതൽ രാത്രി 8 വരെയും പുലർച്ചെ 2 മുതൽ രാവിലെ 5 വരെയുമായിരിക്കും. ഇതേ ദിവസങ്ങളിൽ സ്ത്രീകൾക്ക് രാത്രി 11 മുതൽ പുലർച്ചെ 1:40 വരെയും രാവിലെ 6 മുതൽ രാവിലെ 11 വരെയുമാണ്.
റമദാൻ അവസാന പത്തിൽ പുരുഷന്മാർക്ക് മൂന്ന് സമയക്രമങ്ങളാണ് നൽകിയിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 8 വരെ, രാത്രി 11 മുതൽ അർധരാത്രി 12 വരെ, പുലർച്ചെ 2 മുതൽ രാവിലെ 5 വരെ എന്നിങ്ങനെയാണ് സമയക്രമം. ഇതേ ദിവസങ്ങളിൽ സ്ത്രീകൾക്ക് രാവിലെ 6 മുതൽ 11 വരെ മാത്രമായിരിക്കും. റൗദ സന്ദർശനത്തിന് 'നുസുക്' ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.