അൽ ജൗഫിൽ പുതിയ നഴ്‌സറിയും ഗവേഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു

പ്രതിവർഷം 15 ലക്ഷം തൈകളുടെ ഉൽപാദനം

Update: 2025-12-29 13:08 GMT
Editor : Thameem CP | By : Web Desk

റിയാദ്: അൽ ജൗഫ് മേഖലയിൽ അത്യാധുനിക കേന്ദ്ര നഴ്‌സറിയും വന്യ വിത്ത് ഗവേഷണ കേന്ദ്രവും സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു. ഏകദേശം 1,600 ഹെക്ടറിലധികം വിസ്തൃതിയിലാണ് ഈ പദ്ധതി വ്യാപിച്ചുകിടക്കുന്നത്. പ്രതിവർഷം 15 ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ സംരംഭത്തിൽ 30 ഗ്രീൻഹൗസുകളും പ്രത്യേക ഗവേഷണ ശാലകളും ഉൾപ്പെടുന്നു. നിലവിൽ റിസർവിലെ വിവിധ ഭാഗങ്ങളിലായി 4 ദശലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിക്കാനും 8,000 കിലോഗ്രാം വിത്തുകൾ വിതറാനും ഈ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മുപ്പതിലധികം പ്രാദേശിക സസ്യവർഗ്ഗങ്ങളെ പരിപാലിക്കുന്നതിലൂടെ പരിസ്ഥിതി സന്തുലിതാവസ്ഥ വീണ്ടെടുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ഇരുന്നൂറിലധികം വ്യത്യസ്ത ഇനം സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബൊട്ടാണിക്കൽ ഗാർഡനും ഈ ബൃഹദ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News