Writer - razinabdulazeez
razinab@321
റിയാദ്: സൗദി അറേബ്യയുടെ മസാം പദ്ധതിയുടെ ഭാഗമായി യമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2,108 സ്ഫോടകവസ്തുക്കൾ നീക്കം ചെയ്തു. മആരിബ്, ഏദൻ, ജൗഫ്, ഷബ്‌വ, തൈസ്, ഹൊദൈദ, ലാഹിജ്, സന, അൽ ബൈദ, അൽ ദാലെ, സാദ തുടങ്ങിയ മേഖലകളിലെ മൈനുകൾ നിർവീര്യമാക്കി.
2018-ൽ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 5,44,187 സ്ഫോടകവസ്തുക്കൾ സംഘം വിജയകരമായി നീക്കം ചെയ്തു. മസാം പദ്ധതിയിലൂടെ യമനിലെ പ്രാദേശിക എഞ്ചിനീയർമാർക്ക് മൈൻ നിർവീര്യമാക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. സ്ഫോടനങ്ങളിൽ പരിക്കേറ്റ യമനി പൗരന്മാർക്ക് ആവശ്യമായ ചികിത്സയും സഹായങ്ങളും പദ്ധതി നടത്തിവരുന്നുണ്ട്.