ഖസീമിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി സൗദി ആഭ്യന്തര മന്ത്രി

ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനാണ് കൂടിക്കാഴ്ചയെന്ന് മന്ത്രി

Update: 2026-02-23 10:39 GMT

റിയാദ്: സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ഖസീം മേഖലയിലെ പൗരന്മാരുമായി കൂടിക്കാഴ്ച നടത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അഭിവാദ്യങ്ങൾ അദ്ദേഹം ജനങ്ങളെ അറിയിച്ചു. ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് സന്ദർശനം.

ഖസീം മേഖലയിലെ വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധ ഈ മേഖലക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സുരക്ഷാ സൈനിക ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി അവർ നടത്തുന്ന സേവനങ്ങളെയും അർപ്പണബോധത്തെയും മന്ത്രി അഭിനന്ദിച്ചു. സുരക്ഷാ മേഖലയിൽ രാജ്യം കൈവരിച്ച കാര്യക്ഷമത ഭരണകൂടത്തിന്റെ പിന്തുണയുടെ ഫലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനുമാണ് ഈ കൂടിക്കാഴ്ചയെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News