അന്തരീക്ഷത്തിൽ നിന്ന് കാർബൺ വേർതിരിച്ചെടുക്കാം; പുതിയ പദ്ധതിക്ക് സ്വിസ് - സൗദി സഹകരണം
റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആന്റ് യാമ്പൂവുമായാണ് സ്വിസ് കമ്പനി ക്ലൈംവർക്ക്സ് ധാരണയായത്
Update: 2026-02-21 14:28 GMT
റിയാദ്: അന്തരീക്ഷത്തിൽ നിന്ന് കാർബൺ വേർതിരിച്ചെടുക്കാനുള്ള പുതിയ പദ്ധതിയിൽ സ്വിസ് കമ്പനിയുമായി ധാരണയായി സൗദി അറേബ്യ. റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആന്റ് യാമ്പൂവുമായാണ് സ്വിസ് കമ്പനി ക്ലൈംവർക്ക്സ് ധാരണയായത്.
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് നേരിട്ട് വലിച്ചെടുക്കുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ പഠിക്കുകയും അത് പ്രായോഗികമായി നടപ്പിലാക്കുകയുമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും ആഗോളതാപനം കുറക്കുന്നതിനുമുള്ള സൗദിയുടെ നീക്കങ്ങൾക്ക് ഇത് കരുത്തേകും.