പക്ഷാഘാതത്തെ തുടർന്ന്‌ കോഴിക്കോട് സ്വദേശി സൗദിയിൽ മരണപ്പെട്ടു.

കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫൈസലാണ് മരണപ്പെട്ടത്‌

Update: 2024-03-27 09:14 GMT

ചികിത്സയിൽ കഴിഞ്ഞുവന്ന കോഴിക്കോട് സ്വദേശി സൗദിയിലെ അൽകോബാറിൽ മരിണപ്പെട്ടു. കോഴിക്കോട്, മുച്ചുണ്ടി, കുറ്റിച്ചിറ ചെറിയ തോപ്പിലകം സി.ടി. മാമുക്കോയ-ഐഷാബീ ദമ്പതികളുടെ മകൻ ഫൈസലാണ് മരണപ്പെട്ടത്. ആരാംകോ ജീവനക്കാരനായ ഫൈസൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു. രോഗം ഭേദമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമാകുന്ന സമയത്താണ് മൂന്ന് ദിവസം മുമ്പ് പെട്ടന്ന് പക്ഷാഘാതം ഉണ്ടാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫൈസലിനെ വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് മരണം സ്ഥിരീകരിക്കുകയായിരുന്നു. പടിഞ്ഞാറെ പള്ളിവീട് ശഫ്‌നാസ് ബിച്ചുവാണ് ഭാര്യ. ലിയാന, സഹൽ, മിശാൽ, സുഹാന എന്നിവർ മക്കളും മുഹമ്മദ് ആരിഫ്, മഹരൂഫ്, ഫിറോസ്, നൗഫൽ, സലീന, മുഫീദ എന്നിവർ സഹോദരങ്ങളുമാണ്. മൃതദേഹം ദമ്മാമിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News