അൽ ഹസ കെ.എം.സി.സി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി

Update: 2023-03-16 15:07 GMT
Advertising

സൗദി അൽ ഹസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും ഹുഫൂഫ് ഷിഫാ മെഡിക്‌സ് ഹെൽത്ത് കെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 9 വരെ നീണ്ടുനിന്ന ക്യാമ്പിൽ നൂറുക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

ക്യാമ്പിനോടനുബന്ധിച്ച് പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന വൃക്ക സംബന്ധമായ അസുഖങ്ങളുടെ കാരണവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ നിരവധി പേർ പങ്കെടുത്തു.

പരിപാടി ഷിഫാ മാനേജിങ് ഡയരക്ടർ അനസ് മുഹമ്മദിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി ഈസ്റ്റേൺ പ്രവിശ്യാ ട്രഷറർ അഷറഫ് ഗസൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഷിഫ മെഡിക്‌സ് ഹെൽത്ത് കെയർ പ്രതിനിധി ഷമീർ മജീദ് സ്വാഗതവും നിയാസ് ചുക്കൻ നന്ദിയും പറഞ്ഞു.

അൽ ഹസ കെ.എം.സി.സി ഉപാധ്യക്ഷൻ അബ്ദുസ്സലാം താന്നിക്കാട്ട്, ഷിഫ മെഡിക്‌സ് മാനേജിങ് പാർട്ണർ നിയാസ്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് അനസ്, മുഹമ്മദ് ഷെഫിൻ, മൻസൂർ അസ്ഹദ് തുടങ്ങിയവർ സംസാരിച്ചു.

കെ.എം.സി.സി നേതാക്കളായ സുൽഫി കുന്ദമംഗലം, സി.പി നാസർ വേങ്ങര, റാഷിദ് മയ്യിൽ, മുജീബ്, അനീസ് പട്ടാമ്പി, കബീർ മുംതാസ് തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ഷിഫ മെഡിക്‌സ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് അനസ്, കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് ഗസൽ, അനീസ് പട്ടാമ്പി, അബ്ദുൽ ഗഫൂർ വറ്റലൂർ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News