എയർ ബസ് വാങ്ങാൻ ഫ്‌ളൈനാസിന് അൽ ജസീറ ബാങ്ക് 495 കോടി റിയാൽ നൽകും
മൂന്ന് A320 neo വിമാനങ്ങൾ എത്തിക്കും
റിയാദ്: എയർ ബസുകൾ വാങ്ങാനായി ഫ്‌ളൈനാസിന് അൽ ജസീറ ബാങ്ക് 495 കോടി റിയാൽ നൽകും. വായ്പാ കരാറിൽ ഇരു കൂട്ടരും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പുതിയ എയർബസുകൾ സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് കരാർ. 495 കോടി റിയാൽ മൂല്യത്തിന്റെ കരാറിലാണ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. മൂന്ന് A320 neo വിമാനങ്ങൾ വാങ്ങാനുള്ള ധനസഹായ കരാറാണിത്. ആധുനിക സംവിധാനങ്ങളുള്ള എയർ ബസുകളാണിവ.
വിമാന മേഖലയും സൗദി ബാങ്കിങ് മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക, സാമ്പത്തിക വിപണിയുടെ വളർച്ചയ്ക്ക് പിന്തുണ നൽകുക. വികസന സാധ്യതകൾ ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് നീക്കം. 2007 ൽ സ്ഥാപിതമായ സ്വകാര്യ സൗദി എയർലൈൻസാണ് ഫ്‌ളൈനാസ്, ലോ-കോസ്റ്റ് എയർലൈൻ വിഭാഗത്തിലാണ് ഇതുൾപ്പെടുക, 30 രാജ്യങ്ങളിലെക്ക് നിലവിൽ കമ്പനി സേവനം നൽകുന്നുണ്ട്. 2030തോടെ 100 പുതിയ വിമാനങ്ങൾ സൗദിയിലെത്തിക്കുകയാണ് ഫ്‌ളൈനാസിന്റെ ലക്ഷ്യം.