Writer - razinabdulazeez
razinab@321
ദമ്മാം :ഈദ് ആഘോഷത്തിന് കാൽപന്തുകളിയുടെ ആവേശം പകര്‍ന്ന് പ്രവാസി വെൽഫെയർ അൽകോബാർ റീജിയണൽ കമ്മിറ്റി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നു. സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ജൂൺ 12 ,13 തീയതികളിൽ ദമ്മാം അൽ ഒറോബ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പ്രവിശ്യയിലെ പന്ത്രണ്ട് പ്രവാസി ഫുട്ബോൾ ടീമുകൾ മേളയില്‍ മാറ്റുരയ്ക്കും. പ്രവാസികള്‍ക്കിടയില്‍ ഐക്യവും സൗഹൃദവും പങ്കുവെക്കുന്ന മേളയായിരിക്കും പ്രവാസി ഈദ് കപ്പെന്ന് സംഘാടകര്‍ അറിയിച്ചു. മേളയില്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, വിദ്യഭ്യാസ, ബിസനസ് രംഗത്തുള്ളവര്‍ സംബന്ധിക്കും.