അൽ ഖോബാർ കെഎംസിസി അനുസ്മരണ പരിപാടി സങ്കടിപ്പിച്ചു

Update: 2024-01-15 01:51 GMT

അൽ ഖോബാർ കെഎംസിസി ഹാശിം സാഹിബ് അനുസ്‌മര പരിപാടി സങ്കടിപ്പിച്ചു. അൽ ഖോബാർ ക്ലാസിക് ഹോട്ടലിലിൽ ഇക്ബാൽ സാഹിബ് ആനമങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടി ഫഹീം ഹബീബിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ചു. യോഗത്തിൽ അൽ ഖോബാർ കെഎംസിസി  ആക്ടിങ് ജനറൽ സെക്രട്ടറി നജ്മുദ്ധീൻ വെങ്ങാട് സ്വാഗതം ആശംസിച്ചു.

ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ്കൂലേരി സാഹിബ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഫൈസൽ ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. സൗദി നാഷണൽ കമ്മിറ്റി ഓഡിറ്റർ യുഎ റഹീം മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ജനറൽ സെക്രട്ടറി സിദീഖ് പാണ്ടികശാല, ദമ്മാം കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ , മുജീബ് കളത്തിൽ തുടങ്ങിയവർ മർഹൂം ഹാഷിം സാഹിബിനെ അനുസ്മരിച്ചു.

Advertising
Advertising

ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി സെക്രട്ടറിമാരായ ഒപി ഹബീബ് ,നജീബ് ചീക്കിലോട് ,മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ ,കാസർ കോഡ് ജില്ല കെഎംസിസി പ്രസിഡന്റ് അറഫാത് ചാംനാദ് ,റാക്ക കെഎംസിസി പ്രസിഡന്റ് ഷാനി പയ്യോളി ,ഖോബാർ കെഎംസിസി വൈസ് പ്രസിഡന്റ് ആസിഫ് കൊണ്ടോട്ടി എന്നിവർ മെമെന്റോ കൈമാറി. 

അൽ ഖോബാർ കെഎംസിസി 2024 ലെ മദാരിസ് അക്കാദമി സ്പോൺസർ ചെയ്ത കലണ്ടർ ചടങ്ങിൽ ഖാദി മുഹമ്മദ് സാഹിബ് സലാം ഹാജി കുറ്റിക്കാട്ടൂരിന് നൽകി പ്രകാശനം നിർവഹിച്ചു. 

മുനീർ നന്ദി ,കലാം മീചന്ത ,റസാഖ് ബാബു എടവണ്ണപാറ ,ജുനൈദ് കാസർകോട് ,പുതുക്കുടി സാഹിബ് സുബൈക്ക ,ഫിറോസ് ഏലംകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

അൽഖോബാർ കെഎംസിസി ട്രെഷറർ മൊയ്‌ദുണ്ണി സാഹിബ് പാലപ്പെട്ടി പരിപാടിക്ക് നന്ദി പ്രകാശനം നിർവഹിച്ചു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News