സൗദിയില്‍ നാളെ മുതല്‍ അല്‍ശബത്ത്; ഇനി വരുന്നത് അതിശൈത്യം
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത
Update: 2026-01-10 16:56 GMT
റിയാദ്: സൗദിയില്‍ നാളെ മുതല്‍ ശൈത്യകാലത്തിന്‍റെ രണ്ടാം ഘട്ടമായ അല്‍ ശബത്തിന് തടുക്കമാകുമെന്ന് കാലാവസ്ഥ വിദഗ്ധൻ ഖാലിദ് അൽ സആക്. ഇതോടെ തണുപ്പിന് കടുപ്പമേറും. ഒന്നാഘട്ടമായ മുറബ്ബാനിയ്യ ഇന്ന് അവസാനിക്കും. 26 ദിവസം നീണ്ട് നില്‍ക്കുന്നതാണ് സീസണ്‍.
രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മദീന, തബൂക്ക്, അൽജൗഫ്, വടക്കൻ പ്രവിശ്യ, ഹാഇൽ, ഖസീം, റിയാദ് എന്നിവിടങ്ങളിലാണ് സാധ്യത. വടക്കൻ അതിര്‍ത്തി പ്രദേശങ്ങളിലും, കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. മദീന, മക്ക, അൽബഹ, അസീർ പ്രവിശ്യകളിലും നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.