അലിഫ് ഇന്റർനാഷണൽ സ്‌കൂൾ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

2024-25 അധ്യായന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്

Update: 2025-06-02 12:06 GMT
Editor : Thameem CP | By : Web Desk

റിയാദ്: 2024-25 അധ്യായന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് അലിഫ് ഇന്റർനാഷണൽ സ്‌കൂൾ. 'വാലഡിക്റ്ററി ഫങ്ഷൻ' എന്ന ശീർഷകത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പരിപാടി പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സിഇഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷനായി.

ആയിഷ അഞ്ചല കെ ടി, സിദ്ധാർത്ഥ് സുനിൽ, ഫർഹ മണിപ്പറമ്പത്ത്, നുഹ ഫാത്തിമ, നഹ് ല ഷാഹുൽ, മുഹമ്മദ് ഫാദിൽ ലുഖ്മാൻ എന്നിവരാണ് 24-25 അധ്യയന വർഷത്തെ സ്‌കൂൾ ടോപ്പേഴ്സ്. പരീക്ഷ എഴുതിയ കുട്ടികളിൽ 68 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 32 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

വിദ്യാർത്ഥികൾക്ക് മികച്ച വിജയം സമ്മാനിക്കുന്നതിനായി പരിശ്രമിച്ച രക്ഷിതാക്കളെയും അധ്യാപകരെയും സിഇഒ ലുഖ്മാൻ അഹമ്മദ് അഭിനന്ദിച്ചു. സമ്മാനദാന ശേഷം രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ പങ്കുവെച്ചു. സംഗമത്തിൽ ബോയ്‌സ് സെഷൻ ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് സ്വാഗതവും ഗേൾസ് സെഷൻ പ്രധാനാധ്യാപിക ഫാത്തിമ ഖൈറുന്നിസ നന്ദിയും പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News