അല്‍ഖോബാര്‍ മലര്‍വാടി ബാലസംഘം സര്‍ഗോത്സവം സംഘടിപ്പിച്ചു

Update: 2022-04-01 11:07 GMT

അല്‍ഖോബാര്‍ മലര്‍വാടി ബാലസംഘം സര്‍ഗോത്സവം സംഘടിപ്പിച്ചു. പരിപാടി തനിമ എക്സിക്യൂട്ടിവ് അംഗം സാജിദ് പറക്കല്‍ ഉദ്ഘാടനം ചെയ്തു. അറുപതിലധികം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഏഴാം തരം വിദ്യാര്‍ഥിയും രണ്ട് ഇംഗ്ലീഷ് പുസ്തകത്തിന്റെ രചയിതാവുമായ റിദാ മറിയം ഷറഫുദ്ദീന്‍, ഖദീജാ നാഫില എന്നിവരെ പരിപാടിയില്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷബീര്‍ കേച്ചേരി, നൗഫര്‍ മമ്പാട്, റാസിഖ്, അദില ലുബ്ന, ഹാഷ്മിന എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News