മക്കയിലെ മുഴുവൻ ഹാജിമാരും മടങ്ങി

ജൂലൈ 10ന് മടക്കം പൂർണമാകും

Update: 2025-07-01 17:03 GMT
Editor : razinabdulazeez | By : Web Desk

മക്ക: മക്കയിൽ നിന്നുള്ള മുഴുവൻ ഇന്ത്യൻ ഹാജിമാരും മടങ്ങി. 70000ത്തിലേറെ ഹാജിമാർ ഇതുവരെയായി നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. മദീന സന്ദർശനത്തിലുള്ള ഹാജിമാരുടെ മടക്കയാത്ര ജൂലൈ 10ന്‌ അവസാനിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് മുഴുവൻ ഇന്ത്യൻ ഹാജിമാരും മക്കയിൽ നിന്ന് വിട പറഞ്ഞത്. മദീനവഴി വന്ന് ജിദ്ദ വഴി നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ ഹാജിമാരുടെ മടക്കം ശനിയാഴ്ച അവസാനിച്ചിരുന്നു. ബാക്കിയുള്ള ഹാജിമാരാണ് മദീന സന്ദർശനത്തിനായി യാത്രയായത്. കെഎംസിസി ഉൾപ്പടെ സന്നദ്ധപ്രവർത്തകൾ തീർത്ഥാടകരെ യാത്രയാക്കാനെത്തി. രോഗികളായ മൂന്ന് മലയാളി തീർഥാടകർ ഉൾപ്പടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് ഇനി മക്കയിൽ ബാക്കിയുള്ളത്. 50000ത്തോളം ഹാജിമാർ ഇപ്പോൾ മദീനയിൽ സന്ദർശനത്തിലുണ്ട്. എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇവരും നാട്ടിലേക്ക് മടങ്ങും. മലയാളി ഹാജിമാരുടെ മടക്കയാത്ര തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലേക്കുള്ള ഹാജിമാരുടെ മടക്കവും ആരംഭിച്ചു. 5000ത്തോളം മലയാളി ഹാജിമാരാണ് ഇതുവരെ മടങ്ങിയത്. ജൂലൈ 8 വരെ കോഴിക്കോട്ടേക്കും, ജൂലൈ 10 വരെ കണ്ണൂർ,കൊച്ചി എന്നിവിടങ്ങളിലേക്കുമുള്ള മടക്കയാത്ര തുടരും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News