സൗദിക്ക് പുറത്തുനിന്നെടുത്ത വാക്‌സിന്‍ സര്‍ട്ടിഫിക്ക് അംഗീകരിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം..?

Update: 2022-03-03 13:47 GMT

രാജ്യത്തിന് പുറത്തുനിന്ന് സ്വീകരിച്ച കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൗദിയില്‍ അംഗീകരിക്കാന്‍ അപേക്ഷിക്കേണ്ടതെങ്ങിനെയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഫൈസര്‍, സിനോഫാം, സിനോവാക്, കോവാക്‌സിന്‍, സ്പുട്‌നിക്, കോവോവാക്, മോഡേണ, ആസ്ട്രസെനെക്ക, ജാന്‍സെന്‍ തുടങ്ങിയ ഒന്‍പതു തരം വാക്‌സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരമുള്ളത്.

ഈ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനുള്ള ഫോം പൂരിപ്പിച്ച് ആരോഗ്യ മന്ത്രാലയത്തിന് മുന്‍പാകെ സമര്‍പ്പിക്കണം.

അപേക്ഷയെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 5 പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു. അതിനിടയില്‍ ഒരു അപേക്ഷ നിലനില്‍ക്കേ പുതിയ അപേക്ഷ സമര്‍പ്പിക്കാനും സാധിക്കില്ല.

Advertising
Advertising

അപേക്ഷകള്‍ സ്വീകരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അത്യാവശ്യമാണ്

അപേക്ഷകന്റെ നാഷണല്‍ ഐഡി, താമസ രേഖ, അല്ലെങ്കില്‍ ബോര്‍ഡര്‍ നമ്പര്‍, പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ്. PDF രൂപത്തിലാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്.

കൂടാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലേതെങ്കിലുമൊന്നിലായിരിക്കണം. അതുമല്ലെങ്കില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത അറ്റസ്റ്റഡ് പകര്‍പ്പ് ഉണ്ടായിരിണം.

സര്‍ട്ടിഫിക്കറ്റില്‍ വാക്സിന്റെ പേരും ഡോസുകള്‍ സ്വീകിരച്ച തീയതിയും ബാച്ച് നമ്പറും വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ടാവണം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News