റോഡ് അറ്റകുറ്റപ്പണി; ത്വാഇഫിലെ അൽ ഹദ ചുരം ബുധനാഴ്ച വരെ അടച്ചിടും
രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് നിയന്ത്രണം
Update: 2025-11-09 12:08 GMT
റിയാദ്: മക്ക പ്രവിശ്യയിലെ ത്വാഇഫിലുള്ള അൽ ഹദ ചുരം നാളെ മുതൽ ബുധനാഴ്ച വരെ അടച്ചിടുമെന്ന് റോഡ് സുരക്ഷ നടപ്പാക്കുന്ന പ്രത്യേകസേന അറിയിച്ചു.
ഇരുവശങ്ങളിലേക്കും അടച്ചിടൽ ബാധകമാകും. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. മൂന്ന് ദിവസങ്ങളിലും രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറു മണി വരെയായിരിക്കും അടച്ചിടൽ.