'അരാംകോ തലീദ്'; ചെറുകിട ഇടത്തരം സംരഭങ്ങളുടെ വികസനത്തിന് പദ്ധതി

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്

Update: 2022-10-22 15:43 GMT
Editor : banuisahak | By : Web Desk
Advertising

ദമാം: സൗദിയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'തലീദ്' എന്ന പേരില്‍ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്നൂറ് കോടി റിയാലിന്റെ മൂലധനത്തോടെ നടപ്പിലാക്കുന്ന പദ്ധതി വഴി പുതിയതും പഴയതുമായ സ്ഥാപനങ്ങളുടെ വികസനത്തിന് ധനസഹായം ഉൾപ്പടെയുള്ളവ നല്‍കും.

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. 'അരാംകോ തലീദ്' എന്ന പേരിലാണ് പദ്ധതി. രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് പ്രോഗ്രാം. സ്ഥാപനങ്ങളുടെ വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതില്‍ പദ്ധതി പങ്കാളിത്തം വഹിക്കും. ഈ മേഖലയില്‍ നിക്ഷേപ സാഹചര്യ മെച്ചപ്പെടുത്തുന്നതിനും പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്.

ഇരുപത് മേഖലകളാക്കി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സംരഭകര്‍ക്കുള്ള പരീശീലനം, വിപണി പ്രവേശനം, ഉപദേശ നിര്‍ദ്ദേശ സേവനങ്ങള്‍, ബിസിനസ് ആസൂത്രണം, നിലവിലുള്ളതും പുതിയതുമായ സംരഭങ്ങള്‍ക്ക് സാമ്പത്തിക സഹായവും പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കല്‍ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും.

പദ്ധതിയുടെ ഭാഗമായി ഇതിനകം മുപ്പത് ധാരാണ പത്രങ്ങള്‍ കൈമാറിയതായും പ്രോഗ്രാം അധികൃതർ അറിയിച്ചു. പദ്ധതി രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും പ്രോല്‍സാഹനത്തിനും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News