Writer - razinabdulazeez
razinab@321
റിയാദ്: സൗദി ക്ലബ് അൽ അഹ്ലിയുടെ ഇംഗ്ലീഷ് സ്ട്രൈക്കർ ഇവാൻ ടോണി ലണ്ടനിൽ അറസ്റ്റിലായി. ഒരാഴ്ച മുമ്പ് ലണ്ടനിലെ നിശാക്ലബ്ബിൽ വെച്ച് ആരാധകനുമായി ഉണ്ടായ സംഘർഷത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഒരു കൂട്ടം യുവാക്കൾ ഇരുന്ന ടേബിളിനരികിലൂടെ പോയ ടോണിയെ തിരിച്ചറിഞ്ഞ ഒരു ആരാധകൻ, അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും താരത്തിന്റെ കഴുത്തിൽ കൈയ്യിടുകയും ചെയ്തു. ഇത് ടോണിയെ പ്രകോപിപ്പിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ആരാധകന്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ടോണിയെ അറസ്റ്റ് ചെയ്തു. താരത്തിനെതിരെ ആക്രമണക്കുറ്റം ഉൾപ്പടെ മൂന്ന് കേസുകളും ചുമത്തി. ജാമ്യത്തിൽ വിട്ടയച്ച ടോണിക്കെതിരായുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. സംഭവത്തിന് ശേഷം താരം അൽ അഹ്ലിയുടെ പരിശീലനത്തിൽ സാധാരണപോലെ പങ്കെടുത്തു.