ദമ്മാം ഇന്ത്യൻ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ അവാർഡുകൾ വിതരണം ചെയ്തു

Update: 2023-06-04 15:55 GMT

ദമ്മാം ഇന്ത്യൻ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ കേരള അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി സ്‌കൂളിൽ സേവനമനുഷ്ടിച്ചു വരുന്ന അധ്യാപികമാരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങ് ഇന്ത്യൻ എംസബസി ഹയർബോർഡ് അംഗം അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ദമ്മാം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ മുഹസ്സം ദാദൻ, സ്‌കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ്, അൽമുന സ്‌കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ എന്നിവർ മുഖ്യതിഥികളായി.

പന്ത്രണ്ടാം ക്ലാസ് സയൻസ് സ്ട്രീമിൽ ടോപ്പേഴ്സായ അൽമാൻ ഖാൻ, ബെന്നെറ്റ് ബിജി, സാഖിബ് മുഹമ്മദ് എന്നിവരും, കേമേഴ്സ് ടോപ്പേഴ്സായ സിദ്ധാർഥ് കൃഷ്ണൻ, നൂറ സുൽഫിക്കർ മുഹമ്മദ്, ലക്ഷമി ഇന്റ്റീവർ എന്നിവരും, ഹ്യുമാനിറ്റീസ് ടോപ്പേഴ്സായ ജോന മാരിയ ജോർജ്, ആഷിയ വസീഉദ്ദീൻഖാൻ, ഫാത്തിമത്തു സ്വാലിഹ മുഹമ്മദ് എന്നിവരും അവാർഡുകൾ ഏറ്റു വാങ്ങി.

Advertising
Advertising

പത്താം തരം ടോപ്പേഴ്സായ റാഫേൽ മിൽവിൻ, നൗഷീൻ സാഫിറ, ശ്രീലക്ഷ്മി സന്തോഷ് എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സ്‌കൂളിൽ മുപ്പത് വർഷത്തിലേറെയായി അധ്യാപനം നയിക്കുന്ന പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ്, അധ്യപികമാരായ തംക്കീൻ മാജിദ, നജ്മ നകത്ത്, സബീന സാജിദ്, ആലിയ ഫാത്തിമ, മുഹമ്മദി ബീഗം, എലിസബത്ത് മാത്യു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ അൽമുന സ്‌കൂൾ വിദ്യാർഥികളായ വിനീഷ്, മുഹമ്മദ് ജിബ്രിൽ, അലൻ പി ബിജു എന്നിവർ ജേതാക്കളായി. ഡ്രോയിങ് മത്സരത്തിൽ നിവേദിത ശ്രീലാൽ, മിൻഹ ഫാത്തിമ, ദാനിയ ഷെറി, മിധിലാജ് എന്നിവർ വിവിധ കാറ്റഗറികളിൽ വിജയികളായി.

സി.കെ ഷഫീക്, അശ്രഫ് ആലുവ, ആൽബിൻ ജോസഫ്, നജീബ് അരഞ്ഞിക്കൽ, ഷമീം കാട്ടാക്കട, മുഹമ്മദ് സാദിഖ്, അനിൽ കുമാർ, നാസർ കടവത്ത്, നവാസ് ചൂനാടൻ, ഗുലാം ഫൈസൽ, നിസാം യൂസുഫ്, തോമസ് തൈപറമ്പിൽ, മുഹമ്മദ് ഇസ്മാഈൽ, മുജീബ് കളത്തിൽ, ജ്യോതിക അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News