കൽക്കരി ക്ഷാമം; പ്രതീക്ഷയോടെ ഗൾഫ് വിപണി

കൽക്കരി, പ്രകൃതി വാതകം എന്നിവയുടെ ആവശ്യം വർധിച്ചതോടെ വില ഉയരുന്നതിൽ പ്രതീക്ഷയിലാണ് ഗൾഫ് വിപണി

Update: 2021-10-14 16:50 GMT
Editor : Midhun P | By : Web Desk
Advertising

കൽക്കരി, പ്രകൃതിവാതകം എന്നിവയുടെ കുറവ് നികത്താനായി എണ്ണക്ക് ആഗോള തലത്തിൽ ആവശ്യം വർധിക്കുന്നു. 84  ഡോളറിനടുത്താണ് നിലവിൽ എണ്ണ വില. ആവശ്യം  വർധിച്ചതോടെ വില ഉയരുന്നതിൽ പ്രതീക്ഷയിലാണ് ഗൾഫ് വിപണി. നിലവിൽ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് 96 ദശലക്ഷം ബാരലാണ് എണ്ണ എത്തുന്നത്. ഇതിലേക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ കൂടി വേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പുറത്തുവിട്ട കണക്കിൽ പറയുന്നത്. അതേസമയം കൽക്കരി, പ്രകൃതിവാതകം എന്നിവയ്ക്ക് വേണ്ടി രൂക്ഷമായ പ്രതിസന്ധിയാണ് ഏഷ്യൻ രാജ്യങ്ങളിൽ അനുഭവിക്കുന്നത്.

ഗൾഫ് രാജ്യങ്ങളുടെ പ്രധാന വിപണിയായ ചൈനയിലും ഇന്ത്യയിലും പ്രതിസന്ധി പ്രകടമാണ്. ഇതോടെ കൽക്കരിയുടേയും പ്രകൃതി വാതകത്തിന്റേയും കുറവ് നികത്താൻ എണ്ണയെ ആണ് ഏഷ്യൻ രാജ്യങ്ങൾ ആശ്രയിക്കുന്നത്.  എണ്ണക്ക് പകരമായി പ്രകൃതി വാതകവും ചില രാജ്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതോടെ പ്രകൃതി വാതകത്തിനും വിലയേറി. ഇതിലൂടെ നേട്ടമുണ്ടാക്കിയത് ലോകത്തെ പ്രധാന ഗ്യാസ് വിതരണക്കാരായ ഖത്തറാണ്.

സൗദിയും യുഎഇയും ഉൾപ്പെടുന്ന രാജ്യങ്ങളിൽ എണ്ണ വില വർധിച്ചത് വിപണിയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് പ്രത്യാഘാതം മറികടന്ന രാജ്യങ്ങളെല്ലാം ഉത്പാദനം വർധിപ്പിച്ചതോടെ എണ്ണവില ഇനിയും ഉയർന്നേക്കും. കഴിഞ്ഞ വർഷം 40 ഡോളർ വരെ എണ്ണ വില ഇടിഞ്ഞിരുന്നു. ആ നഷ്ടം ഈ വർഷം നികത്താനുള്ള ശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ഇതിനാൽ വിതരണം ഉടൻ വർധിപ്പിക്കേണ്ടന്നാണ് എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ തീരുമാനം. ഫലത്തിൽ എണ്ണ വില കുറയാൻ സാഹചര്യവുമില്ല. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ വിതരണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഘട്ടം ഘട്ടമായി വർധിപ്പിച്ചാൽ മതിയെനനാണ് തീരുമാനം.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News