കേളി പ്രവർത്തകൻ സതീശന്റെ വിയോഗത്തിൽ അനുശോചന യോഗം

Update: 2025-09-11 10:26 GMT
Editor : Thameem CP | By : Web Desk

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റായിരുന്ന കണ്ണൂർ കണ്ണപുരം മോട്ടമ്മൽ സ്വദേശി സതീശന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ 33 വർഷമായി സഹന സനയ്യയിൽ വെൽഡിങ് ജോലി ചെയ്തു വരികയായിരുന്ന സതീശൻ, ജോലിചെയ്തുകൊണ്ടിരിക്കെ കെട്ടിടത്തിൽ നിന്ന് വീണു. പരിക്കേറ്റ് ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരണപ്പെടുകയായിരുന്നു.

2003 മുതൽ കേളി അംഗമായിരുന്ന അദ്ദേഹം, സഹന യൂണിറ്റ് ട്രഷർ, യൂണിറ്റ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. അൽഖർജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഏരിയ പ്രസിഡണ്ട് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ലിപിൻ പശുപതി സ്വാഗതവും, ഏരിയ വൈസ് പ്രസിഡണ്ട് അബ്ദുൽകലാം അനുശോചന കുറിപ്പും അവതരിപ്പിച്ചു.

Advertising
Advertising

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, കേളി വൈസ് പ്രസിഡന്റും അൽഖർജ് ഏരിയ ചുമതലക്കാരനുമായ ഗഫൂർ ആനമങ്ങാട്, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ ജീവകാരുണ്യ കൺവീനർ നാസ്ർ പൊന്നാനി, ഏരിയ രക്ഷാധികാരി സമിതി അംഗം മണികണ്ടൻ ചേലേക്കര, സഹന യൂണിറ്റ് സെക്രട്ടറി രമേഷ് എൻ.ജി, ഹോത്ത യൂണിറ്റ് സെക്രട്ടറി മണികണ്ടൻ കെ.എസ്, സൂഖ് യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രൻ എ.പി, ഹോത്ത യൂണിറ്റ് ആക്ടിംഗ് ട്രഷറർ റഹീം ശൂരനാട്, സഹന യൂണിറ്റ് അംഗം ഷിഹാബ്, കൂട്ടുകാരായ രാജേന്ദ്രൻ, നാരായണൻ, വിജയൻ, അരവിന്ദാക്ഷൻ, പ്രസന്നൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News