പഴയതെല്ലാം നീക്കി നിലമൊരുക്കി; റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയ നിർമാണം വേഗത്തിൽ
Update: 2025-02-05 16:55 GMT
റിയാദ്: സൗദിയിലെ റിയാദിൽ ലോകകപ്പിനായി ഒരുക്കുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിന്റെ പുനർനിർമാണം വേഗത്തിലായി. 2027 ഏഷ്യൻ കപ്പിനടക്കം വേദിയാകുന്ന സ്റ്റേഡിയത്തിൽ എഴുപതിനായിരം പേർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കും. അടുത്ത വർഷം നിർമാണം പൂർത്തിയാക്കുന്നതിനായാണ് നിർമാണ ജോലികൾ വേഗത്തിലാക്കിയത്.
നിലവിലെ പുൽമൈതാനവും ട്രാക്കുകളും നീക്കി. നിലമൊരുക്കിയതോടെ സ്റ്റേഡിയത്തിന് പുതിയ ട്രാക്കും പുൽമൈതാനവും സ്ഥാപിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് നിർമാണതതിന് ഉപയോഗിക്കുക. എഴുപതിനായിരം സീറ്റുകൾ സ്റ്റേഡിയത്തിലുണ്ടാകും. 2034 ഫിഫ ലോകക്കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ, ക്വാർട്ടർ, സെമിഫൈനൽ മത്സരങ്ങളും ഇവിടെയാകും. സൗദി ഭരണകൂടം നിലവിൽ ബജറ്റിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിക്കുന്നത് കായിക മേഖലയിലെ പദ്ധതികൾക്കാണ്.