ഏഴ് ഭാഷകളിൽ ഉപയോഗിക്കാം, ഉംറ എളുപ്പമാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ഇരുഹറം കാര്യാലയം

'ഡിജിറ്റൽ മുത്വവ്വിഫ്' പ്ലാറ്റ്‌ഫോമിൽ ഉംറ ഡിജിറ്റൽ അനുഭവത്തിലൂടെ മനസ്സിലാക്കാം

Update: 2025-12-17 09:15 GMT

റിയാദ്: മസ്ജിദുൽ ഹറമിലെത്തുന്ന തീർഥാടക‍ർക്ക് കർമങ്ങൾ എളുപ്പമാക്കാൻ കൂടുതൽ സൗകര്യമൊരുക്കി ഇരുഹറം കാര്യാലയം. ഉംറയുടെ ഓരോ ഘട്ടത്തിലും മാർഗ്ഗനിർദേശം നൽകുന്ന 'ഡിജിറ്റൽ മുത്വവ്വിഫ്' പ്ലാറ്റ്‌ഫോമാണ് ഇരുഹറം കാര്യാലയം സജ്ജീകരിച്ചിരിക്കുന്നത്. തീർഥാടക‍ർക്ക് ഏറെ പ്രയോജനം ചെയ്യുന്ന നിരവധി സ്മാർട്ട് സേവനങ്ങളാണ് ഡിജിറ്റൽ മുത്വവ്വിഫിലുള്ളത്.

മസ്ജിദിൻ്റെ പ്രവിശാലമായ ഉൾഭാഗങ്ങളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഇന്ററാക്ടീവ് ഗൈഡൻസ് ഈ സംവിധാനത്തിലുണ്ട്. ഉംറ കർമങ്ങളെക്കുറിച്ചുള്ള വിശദമായ ഗൈഡ്, ഓഡിയോ വീഡിയോ രൂപത്തിലുള്ള പ്രാർഥനകൾ എന്നിവയും യാത്രക്കാർക്ക് ഉപകാരപ്രദമാണ്.

ത്വവാഫിന്റെയും സഅ്‌യിന്റെയും എണ്ണം കൃത്യമായി കണക്കാക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക് കൗണ്ടറുകളും ഇതിന്റെ ഭാഗമാണ്. അതിലൂടെ തീർഥാടക‍ർക്ക് കൂടുതൽ ഏകാഗ്രതയോടെ ആരാധനകൾ നിർവഹിക്കാൻ സാധിക്കും. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടക‍രെ പരിഗണിച്ച് ഡിജിറ്റൽ മുത്വവ്വിഫ് സേവനം ഏഴ് ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News