സൗദിയിൽ ഉപഭോക്തൃ ചിലവ് വർധിച്ചു; സെപ്തംബറിൽ വർധനവ്

ഉല്‍പന്നങ്ങളുടെ ഉപഭോകം വര്‍ധിച്ചതും കായിക വിനോദ മേഖലകളിലെ പരിപാടികളും ചിലവ് വര്‍ധിക്കാന്‍ ഇടയാക്കി.

Update: 2023-11-05 19:15 GMT
Editor : rishad | By : Web Desk

റിയാദ്: സൗദിയില്‍ ഉപഭോക്തൃ ചെലവുകള്‍ വര്‍ധിച്ചു. സെപ്തംബറില്‍ മൂന്ന് ശതമാനം തോതില്‍ ഉപഭോക്തൃ ചിലവ് വര്‍ധിച്ചതായി സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉല്‍പന്നങ്ങളുടെ ഉപഭോകം വര്‍ധിച്ചതും കായിക വിനോദ മേഖലകളിലെ പരിപാടികളും ചിലവ് വര്‍ധിക്കാന്‍ ഇടയാക്കി.

സൗദിയില്‍ ഉപഭോക്തൃ ചിലവില്‍ തുടരുന്ന വര്‍ധനവ് സെപ്തംബറിലും അനുഭവപ്പെട്ടു. സെപ്തംബറില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

സൗദി ദേശീയ ബാങ്കായ സാമയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സെപ്തംബറില്‍ 106.6 ബില്യണ്‍ റിയാല്‍ വിവിധ മേഖലകളിലായി ഉപഭോകതൃ ചിലവ് രേഖപ്പെടുത്തി. 2022 സെപ്തംബറിലിത് 104 ബില്യണ്‍ ആയിരുന്നിടത്താണ് വര്‍ധനവ്. 2023 ജനുവരി മുതല്‍ ഈ മേഖലയില്‍ വലിയ വര്‍ധനവാണ് അനുഭവപ്പെട്ടു വരുന്നത്. പണമായും, ഇലക്ട്രോണിക് മെഷീനുകള്‍ വഴിയുമാണ് പ്രധനമായും ഇടപാടുകള്‍ നടത്തുന്നത്.

Full View

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News