Writer - razinabdulazeez
razinab@321
റിയാദ്: ഉംറ തീർത്ഥാടകരും ഹാജിമാരും എത്തിയതോടെ ഹറമിലെ തിരക്ക് വർദ്ധിച്ചു. ഹജ്ജ് തീർത്ഥാടകർ വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കാൻ ഹറമിൽ എത്തുന്നുണ്ട്. അസീസിയിൽ നിന്ന് ഹറമിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ഇന്ത്യൻ ഹാജിമാരുടെ മടക്കം നാളെ ആരംഭിക്കും.
ഇന്നുമുതൽ നുസുക് വഴി ആഭ്യന്തര തീർത്ഥാടകർക്കും ഉംറ അനുവദിച്ചു. വിദേശത്തുനിന്നും ഉംറ തീർത്ഥാടകർ എത്തിയതോടെ മസ്ജിദുൽ ഹറാമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജിന്റെ തിരക്ക് പരിഗണിച്ച് നിർത്തിയ ഇന്ത്യൻ ഹജ്ജ് മിഷൻ അസീസിയയിലെ താമസസ്ഥലത്ത് നിന്നുള്ള ബസ് സർവീസ് ഇന്ന് പുനരാരംഭിച്ചു. ഹാജിമാർ മടങ്ങുന്നതുവരെ 24 മണിക്കൂറും ഹറമിലേക്ക് ബസ്സുകൾ സർവീസ് നടത്തും. ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഹാജിമാർ നാളെ പുലർച്ചെനാട്ടിലേക്ക് തിരിക്കും. ശ്രീനഗർ, ഹൈദരാബാദ്, ലക്നോ എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ആദ്യദിനം യാത്രയാവുക. മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്.