ദമ്മാം കെ.എം.സി.സി കുടിവെള്ള പദ്ധതിക്ക് തുക കൈമാറും

മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനാണ് സഹായ വിതരണം

Update: 2021-10-17 16:36 GMT
Editor : dibin | By : Web Desk
Advertising

ദമ്മാം കെ.എം.സി.സി നടപ്പിലാക്കുന്ന സൗജന്യ കുടിവെള്ള പദ്ധതികളുടെ ഫണ്ട് വിതരണം സഘടിപ്പിക്കുന്നു. മലപ്പുറം ജില്ലാ കമ്മിറ്റിയുട നേതൃത്വത്തിലാണ് പരിപാടി. ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനാണ് സഹായ വിതരണം.രണ്ടായിരത്തി പതിനേഴിൽ പ്രഖ്യാപിച്ച കുടിവെള്ളപദ്ധതിയുടെ ഫണ്ട കൈമാറ്റമാണ് സംഘടിപ്പിക്കുന്നത്. കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് പരിപാടി മലപ്പുറം ജില്ലയിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പതിനാറു മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.

സംഘടന സംഘടിപ്പിച്ചു വന്ന ഫുട്ബോൾ, ബാഡ്മിന്റൺ ടൂർണ്ണമെന്റുകൾ, സുമനസുകളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം തുടങ്ങിയവയിലൂടെയാണ് പദ്ധതിക്ക് തുക കണ്ടെത്തിയത്. കിണറുകൾ, ശോചനീയവസ്ഥയിലായ കുടിവെള്ള പദ്ധതികളുടെ നവീകരണം, പൈപ്പ്ലൈൻ, പമ്പ്സെറ്റ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതി വഴി നടപ്പിലാക്കുക. മുജീബ് കൊളത്തൂർ, ഷബീർ തേഞ്ഞിപ്പലം, സഹീർ കൊണ്ടോട്ടി, ബഷീർ ആലുങ്ങൽ, മുഹമ്മദ് കുട്ടി കോഡൂർ, മാലിഖ് മഖ്ബൂൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News