ദമ്മാം ഹിറ്റേഴ്സ് ഗോള്‍ഡന്‍ കപ്പ് ക്രക്കറ്റ് ടൂര്‍ണ്ണമെന്റിന് ബുധനാഴ്ച തുടക്കം

Update: 2024-02-20 08:42 GMT
Editor : Thameem CP | By : Web Desk
Advertising

കിഴക്കന്‍ പ്രവിശ്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഹിറ്റേഴ്‌സ് ഗോള്‍ഡന്‍ കപ്പ് ക്രിക്കറ്റ് ലീഗ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഗൂഖ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫെബ്രുവരി 21,22,23 തീയതികളില്‍ മത്സരം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗദിയില്‍ നിന്നും മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള പതിനാല് ടീമുകള്‍ മേളയുടെ ഭാഗമാകും. ഇഹാന്‍ അറേബ്യ, യുണൈറ്റഡ് ജൂഖാ, ഫാസ്റ്റെക് വാരിയെഴ്‌സ്, അല്‍ ബിലാദി, പാന്തെഴ്‌സ്, ട്രാവന്‍ക്കൂര്‍ വാരിയെഴ്‌സ്, യുണിഫൈഡ് ബ്ലൂസ്, കെ കെ ആര്‍, സ്‌ട്രൈകേഴ്‌സ് നെടുമങ്ങാട്, സഫ അല്‍ ഹസ്സ, ഡി എം നജ്ദ്, ദോഹ റൊക്കെര്‍സ് ടെക്നോമീഡിയ, കേരള ഹിറ്റേഴ്സ്, സൗദി റോയല്‍ ചലഞ്ചര്‍സ് തുടങ്ങിയ ടീമുകള്‍ മൈതാനത്ത് ഏറ്റുമുട്ടും.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണി സമ്മാനം പ്രഖ്യാപിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ഹിറ്റേഴ്‌സ് ഗോള്‍ഡന്‍ കപ്പില്‍ സൗദിയിലെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിയില്‍ നിന്നും എത്തുന്ന ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News